മൂവാറ്റുപുഴ: 2018 ഒക്ടോബറിൽ പ്രവർത്തനം നിലച്ച കൺസ്യൂമർ കോടതിയുടെ ക്യാമ്പ് സിറ്റിംഗ് നവംബർ 2 ന് ആരംഭിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ.അറിയിച്ചു. മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് പ്രദേശങ്ങളിലെ ആയിരക്കണക്കായ സാധാരണക്കാർക്ക് പ്രയോജനം ലഭ്യമാകും. ഈ മേഖലയിലുളളവർ ഇപ്പോൾ എറണാകുളം നഗരത്തിലെ കോടതിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

സിറ്റിംഗിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ജോഷി ജോസഫ്, സെക്രട്ടറി അഡ്വ.കെ.ആർ.സുനിൽ കുമാർ എന്നിവർ അറിയിച്ചു.