കൊച്ചി : റാന്നി ബ്ളോക്ക് പഞ്ചായത്തിലേക്ക് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി ജയിച്ചശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതു സ്ഥാനാർത്ഥിക്കു വോട്ടുചെയ്ത അംഗം സൂസൻ അലക്സിനെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി ഹൈക്കോടതി ശരിവച്ചു. 2016 ഒക്ടോബർ 28 നാണ് സൂസനെ അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിറക്കിയത്. ആറുവർഷത്തേക്ക് അയോഗ്യയാക്കിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിക്കെതിരെ സൂസൻ നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് നടപടി ശരിവച്ചത്. യു.ഡി.എഫിന്റെ ഭാഗമായിരിക്കെ 2015 ലാണ് ഹർജിക്കാരി വിപ്പ് ലംഘിച്ച് ഇടതുസ്ഥാനാർത്ഥിക്ക് വോട്ടുചെയ്തത്.