കൊച്ചി: വിദ്യാഭ്യാസസ്ഥാപനങ്ങൾ 25 ശതമാനം ഫീസിളിവ് നൽകണമെന്ന ബാലാകാശ കമ്മിഷന്റെ നിർദേശം പ്രായോഗികമല്ലെന്ന് സ്കൂളുകൾ. ഫീസ് നിർണയത്തിൽ കമ്മിഷന് ഇടപെടാൻ കഴിയില്ലെന്ന് മാനേജ്മെന്റുകൾ പറഞ്ഞു.
ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾ അനുസരിച്ചാണ് സ്കൂളുകളിൽ ഫീസ് നിർണയിക്കുന്നതെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. സ്കൂളുകളുട ഭൗതികസാഹചര്യങ്ങൾ വിലയിരുത്തിയാണ് ഫീസ് നിർണയിക്കുന്നത്. അതിൽ ഇളവ് വരുത്തുന്നത് പ്രവർത്തനത്തെ ബാധിക്കും. കേരളത്തിലെ ബഹുഭൂരിപക്ഷം സ്കൂളുകളും കൊവിഡ് സാഹചര്യത്തിൽ കമ്മിഷൻ നിർണയിച്ചതിലേറെ ഇളവ് നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.