കൊച്ചി: ഒയോ ഹോട്ടലിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ കേസിൽ പെരുമ്പാവൂർ കൂവപ്പടി മോളത്താൻ വീട്ടിൽ മുഹമ്മദ് യാസീൻ (20), പാലാരിവട്ടം പി.ജെ. ആന്റണി റോഡിൽ ജോഫിൻ വർഗീസ് (19), ആലുവ എടത്തല എട്ടുകാട്ടിൽ അഫ്താബ് ലിയാഖത്ത് ( 20) എന്നിവരെ എളമക്കര പൊലീസ് അറസ്‌റ്റുചെയ്‌തു. മയക്കുമരുന്ന് വിതരണം ചെയ്‌ത നൈജീരിയക്കാരൻ ഉൾപ്പെടെ നാലു പ്രതികളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇൻസ്‌പെക്‌ടർ എ. അനന്തലാൽ, എസ്.ഐമാരായ ജോസഫ് സാജൻ, റിജിൻ എം. തോമസ്, ബിബിൻ, സന്തോഷ്, ജോസി, മധു, എ.എസ്.ഐമാരായ അനിൽകുമാർ, അബ്‌ദുൾ നാസർ, സിവിൽ പൊലീസ് ഓഫീസർമാരായ ജിജേഷ് , അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റുചെയ്‌തത്.