bineesh

നെടുങ്കണ്ടം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു. ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെ സി.പി.ഒ താന്നിമൂട് അമ്മൻചേരിപ്പടി വടക്കേചൊഴിയാങ്കൽ ബിനീഷ് കുമാറാണ് (ഉണ്ണി- 34) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ന് നെടുങ്കണ്ടം സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം . കിഴക്കേക്കവലയിൽ നിന്ന് പടിഞ്ഞാറേക്കവലയിലേക്ക് പോവുകയായിരുന്ന ബിനീഷിന്റെ ബൈക്ക് എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബിനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ 11ന് മരണം സംഭവിച്ചു. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. അംബികയാണ് ഭാര്യ. രണ്ട് വയസുകാരൻ ആദിപ് ഏക മകനാണ്.