മുംബയ്: ജാഗ്വാർ ലാൻഡ് റോവറിന്റെ പുതിയ ഡിഫൻഡർ ഇന്ത്യൻ വിപണിയിലെത്തി. പൊതുനിരത്തുകൾക്കും ഓഫ്- റോഡിനും ഒരു പോലെ ഇണങ്ങിയ പുതിയ ഡിഫൻഡർ ഇന്ത്യയിലെ മൂന്നാമത്തെ ഡിഫൻഡർ മോഡലാണ്.
മൂന്ന് ഡോറുകളുള്ള ഡിഫൻഡർ 90, അഞ്ച് ഡോറുകളുള്ള ഡിഫൻഡർ 110 എന്നീ ബോഡി സ്‌റ്റൈലുകളാണ് പുതിയ ഡിഫൻഡറിനുള്ളത്.
ഡിഫൻഡർ 90ന് 73.98 ലക്ഷം രൂപയും 110ന് 79.94 ലക്ഷം രൂപയുമാണ് പ്രാരംഭ വില. ഡിഫൻഡർ 110ന്റെ വില്പനയും 90ന്റെ ബുക്കിംഗും ആരംഭിച്ചു. ഡിഫൻഡർ 90 അടുത്ത വർഷം ആദ്യം വില്പനയ്ക്കെത്തും.
സ്റ്റൈലിഷും സ്പോർട്ടിയുമാണ് ഡിഫൻഡറിന്റെ രൂപകല്പന. ആധുനികവും ആകർഷകവുമായ ഫീച്ചറുകളും നാലുതരം കസ്റ്റമൈസേഷൻ സൗകര്യങ്ങളും മികവാണ്. 25.4 സെന്റീമീറ്റർ ടച്ച്സ്ക്രീൻ, 3ഡി സറൗൻഡ് കാമറ, മെറിഡിയൻ സൗണ്ട് സിസ്റ്റം തുടങ്ങിയ ആകർഷണങ്ങൾ സവിശേഷതകളാണ്.
2.0 ലിറ്റർ ടർബോ ചാർജ്ഡ് 4 സിലിണ്ടർ പെട്രോൾ എൻജിനാണുള്ളത്. 300 പി.എസ് ആണ് കരുത്ത്. 400 എൻ.എം ആണ് ടോർക്ക്.