കൊച്ചി: ആദിവാസി മേഖലയിൽ പ്രവർത്തനം നടത്തുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റുചെയ്ത നടപടിയിൽ പ്രതിഷേധിച്ചും അദ്ദേഹത്തെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു. ഇസ്‌കഫ് സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. ബാബു കടമക്കുടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി. ഷാജി, കൗൺസിലർ ജിജോ ചിങ്ങംതറ, പൊതുപ്രവർത്തകൻ വി.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.