കൊച്ചി: ശ്രീനാരായണഗുരുദേവന്റെ പേരിൽ ഓപ്പൺ സർവകലാശാല സ്ഥാപിച്ചത് എന്തോ മഹാകാര്യമാണെന്ന പിണറായി വിജയൻ സർക്കാരിന്റെ ഇരട്ടത്താപ്പ് ശ്രീനാരായണീയർ തിരിച്ചറിയുമെന്ന് ശ്രീനാരായണ സേവാസംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശിവഗിരി തീർത്ഥാടനദിവസം വനിതാമതിൽ തീർക്കുകയും ജയന്തി ദിനത്തിൽ കരിദിനം ആചരിക്കുകയും മഹാസമാധിദിനത്തിൽ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുകയും സാമുദായികസംവരണം അട്ടിമറിക്കുകയും ചെയ്തവരാണ് പിണറായി സർക്കാരെന്ന് സംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ എന്നിവർ പറഞ്ഞു.

ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കേണ്ടിയിരുന്നത് നിയമസഭാ വളപ്പിലാണ്. ജാതിയില്ലാവിളംബരത്തിന്റെ ശതാബ്ദിയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമക്ക് താഴെ പിണറായി വിജയന്റെ പേരെഴുതിയത് ഉചിതമായില്ല. ജാതിയില്ലാവിളംബരമായിരുന്നു എഴുതേണ്ടിയിരുന്നതെന്ന് അവർ പറഞ്ഞു.