
പണ്ട് കൊച്ചി രാജകുടുംബാംഗങ്ങളുടെ കോവിലകങ്ങളിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഗഞ്ചിഫ കളിയും വിസ് മൃതിയിലേക്ക്. ഗഞ്ചിഫ അഥവാ ഗഞ്ചിപ്പു എന്നറിയപ്പെടുന്ന ഈ അകത്തള വിനോദം ചീട്ടുകളിയുടെ ആദ്യ രൂപമാണെന്നാണ് കരുതപ്പെടുന്നത്. കാശി സന്ദർശിക്കാൻ പോയ കൊച്ചി രാജകുടുംബത്തിലെ ഒരു തമ്പുരാനാണ് ഗഞ്ചിഫയുടെ കാർഡുകൾ കൊച്ചിയിൽ കൊണ്ടുവന്ന് കോവിലകത്തുള്ളവരെ പരിചയപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്.ഗഞ്ചിഫയെക്കുറിച്ച് കൂടുതൽ അറിയാം.
വീഡിയോ: പി.ആർ. പുഷ്പാംഗധൻ