വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ പി.കെ. ശേഖരൻ സ്മാരക തൊഴിൽസേനയ്ക്ക് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പൊക്കാളി കൃഷിക്ക് ഉപയോഗിക്കാൻ യന്ത്രോപകരണങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി. അസി. ഡയറക്ടർ പി.വി. സൂസമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. ലൂയീസ്, എ.എൻ. ഉണ്ണിക്കൃഷ്ണൻ, സുജാത ചന്ദ്രബോസ്, മിനി പുരുഷോത്തമൻ, പ്രൈജു ഫ്രാൻസിസ്, എം.കെ. മനാഫ്, കെ.എസ്.കെ.ടി.യു സെക്രട്ടറി എൻ.സി. മോഹനൻ, തൊഴിൽസേന സെക്രട്ടറി എൻ.എ. രാജു, ജോ.ബി.ഡി.ഒ. കെ.ആർ. സോണിയ തുടങ്ങിയവർ സംസാരിച്ചു.