 
ആലുവ: കൊവിഡ് പ്രതിസന്ധിക്കിടയിലും ആലുവ മണ്ഡലത്തിൽ നിർദ്ദന വിധവകൾക്കായി അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന 'അമ്മക്കിളിക്കൂട്' പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച 37 -ാമത്തെ വീടും പൂർത്തിയായി. ആലുവ ഊമൻകുഴിത്തടത്ത് വിധവയായ പുഷ്പകുമാരിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം സ്‌പോൺസറായ എ.എം.ടി ഫൗണ്ടേഷൻ ഡയറക്ടർ റൗഫ് അലി നിർവഹിച്ചു.അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, നഗരസഭ ചെയർപേഴ്സൺ ലിസി അബ്രാഹം, കൗൺസിലർ സൗമ്യ കാട്ടുങ്കൽ, ഫാസിൽ ഹുസൈൻ, അൻസാർ മാനാടത്ത്, അഡ്വ. ടി.എസ്. സാനു, ദാമു, രഞ്ജു ദേവസി എന്നിവർ സംസാരിച്ചു. നന്ദി പറഞ്ഞു. സ്വന്തമായി ഭൂമിയുണ്ടായിട്ടും സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് വീടു വയ്ക്കാൻ സാധിക്കാത്ത വിധവകളായ അമ്മമാർക്ക് സുരക്ഷിത ഭവനമൊരുക്കുന്ന പദ്ധതിയാണിത്. ഇതു വരെ 37 വീടുകൾ നിർമിച്ചു കൈമാറി. നെടുമ്പാശേരി, ശ്രീമൂലനഗരം, ചെങ്ങമനാട്, കാഞ്ഞൂർ, കീഴ്മാട്, ചുർണിക്കര, എടത്തല പഞ്ചായത്തുകളിലായി ഏഴ് വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.