പിറവം: നിയോജക മണ്ഡലത്തിലെ 26000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ഒരുങ്ങുന്നു .2024 ഓടെെെ മുഴുവൻ വീടുകളിലും സൗജന്യ കണക്ഷൻ എത്തും.
വരുന്ന വഴി
കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതം ,അനൂപ് ജേക്കബ് എം.എൽ.എ.യുടെ എം.എൽ.എ ഫണ്ടിടിൽ നിന്നുള്ള തുക എന്നിവ ചേർത്താണ് മുഴുവൻ കുടുംബങ്ങൾക്കും കണക്ഷൻ നൽകുക. പ്രതീക്ഷിക്കുന്നന ചെലവ് 1493 ലക്ഷം രൂപ. ഈ സാമ്പത്തിക വർഷം മാത്രം 8500 കുടുംബങ്ങൾക്ക്് കണക്ഷൻ . 24 ൽ പദ്ധതി പൂർത്തീതീകരിക്കുമ്പോൾ ജൽ ജീവൻ മിഷനു കീഴിൽ എല്ലാവർക്കും യഥേഷ്ടം കുടി വെള്ളം ലഭിക്കും.
പദ്ധതിക്ക് തുടക്കമായി
ജൽ ജീവൻ മിഷൻ വഴി നൽകുന്ന സൗജന്യ കുടിവെള്ള കണക്ഷൻ പദ്ധതിക്ക് പാമ്പാക്കുട ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.ബി.രാജീവ്, അംഗങ്ങളായ സാജു ജോർജ്, സിജി തോമസ്, ഷീല ബാബു, വാട്ടർ അതോറിറ്റി എക്സി.എഞ്ചിനിയർ ഹരികൃഷ്ണൻ , അസി.എക്സി.എഞ്ചിനിയർ എം.കെ.മീരാൻ കുട്ടി ,എ.ഇ.സുബിൻ തുടങ്ങിയവർ പങ്കെടുത്തു.
ജൽ ജീവൻ മിഷൻ പദ്ധതി
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 3.5 ലക്ഷം കോടി രൂപയുുടെ കേന്ദ്ര പദ്ധതി.കേന്ദ്ര കുടിവെള്ളള ശുചിത്വ മന്ത്രാലയത്തിന്റെെ കീഴിൽ വിവിധ സംസ്ഥാനങ്ങളിലെെെ സമാനപദ്ധതികളുമായിി സംയോജിപ്പിച്ച് നടപ്പാക്കുന്നു. രാജ്യത്തെെ എല്ലാ ഗ്രാമീീണ ഭവനങ്ങളിലും 2024 ഓടെെ കുടിവെള്ളം എത്തിക്കുക ലക്ഷ്യം.മഴവെള്ള സംഭരണം, ഭൂഗർഭജലത്തിന്റെ അളവ് വർദ്ധിപ്പിക്കൽ, ഗാർഗിക ഉപയോഗത്തിനു ശേഷം ഉണ്ടാകുന്ന മലിനജലത്തിന്റെ കൃഷിക്കായുള്ള പുനരുപയോഗം സൗജന്യ,കുടിവെള്ള കണക്ഷൻ നൽകൽ എന്നിവ ലക്ഷ്യം