ആലുവ: എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ എഞ്ചിനീയറിംഗ് കോളേജിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇന്നവേഷന്റെ ഫൈഫ് സ്റ്റാർ അംഗീകാരം ലഭിച്ചു. രാജ്യത്ത് ഫൈഫ് സ്റ്റാർ റേറ്റിംഗ് കിട്ടിയ 125 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത നാല് കോളേജുകളിൽ ഒന്നാണ് കെ.എം.ഇ.എ കോളേജ്.
കോളേജിലെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നൂതന ആശയങ്ങളിലൂന്നിയുള്ള സാങ്കേതിക പ്രവർത്തക മികവിനാണ് ദേശീയ അംഗീകാരത്തിന് വഴിയൊരുക്കിയതെന്ന് പ്രിൻസിപ്പൽ ഡോ.. അമർ നിഷാദ് പറഞ്ഞു. കുട്ടികളിൽ നൂതന ആശയങ്ങൾ വളർത്തി സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇന്നവേഷൻ കോർഡിനേറ്ററായ ഡോ: ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ നടപ്പിലാകുന്നത്.