 
ആലുവ: കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആലുവ നഗരസഭ 15ാം വാർഡ് ആരോഗ്യ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ അസി. തഹസിൽദാർ ഉഷ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലോലിത ശിവദാസൻ, ജലജ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരായ സുമ, ജിഷ ബിജു, എ.ടി. സിനിമോൾ, സിനിജ, അമ്പിളി എന്നിവരെയാണ് ആദരിച്ചത്.