ആലുവ: കടുങ്ങല്ലൂർ സരിഗ സംഗീത അക്കാദമിയിൽ നവരാത്രി ആഘോഷം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി അർച്ചനകൾ മാത്രമാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഡയറക്ടർ ഡോ. എസ്. ഹരിഹരൻ അറിയിച്ചു. 23ന് പൂജവയ്പ്പും 26ന് വിദ്യാരംഭ പൂജയും നടക്കും. പുതിയ ക്ളാസുകളിലേക്ക് പ്രവേശനവും ആരംഭിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് മറ്റ് ക്ളാസുകളും പുനരാരംഭിക്കും.