ആലുവ: കൊവിഡിനെ തടയാൻ ജില്ലയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡുകൾ ഒരു ലക്ഷം മാസ്കുകൾ തുന്നി. ജില്ലയിലെ നൂറിലേറെ യൂണിറ്റുകളാണ് മാസ്ക് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്. പ്രാഥമീകാരോഗ്യ കേന്ദ്രം, പൊലീസ്, തൊഴിലുറപ്പ് പ്രവർത്തകർ, വൃദ്ധസദനം, ഓർഫനേജ്, പാലിയേറ്റീവ് സെന്റർ, സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്. ജില്ലാ കളക്ടർ എസ്. സുഹാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ഡി.ഇ.ഒ എൻ.ഡി. സുരേഷ്, സംസ്ഥാന ഓർഗനൈസർ സി.എസ്. സുധീഷ് കുമാർ, ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരി, എൻ.കെ. ശ്രീകുമാർ, ടി.എസ്. റോസാക്കുട്ടി, ജിനീഷ് ശശി, സിസ്റ്റർ പ്രിൻസി മരിയ എന്നിവർ പങ്കെടുത്തു.