കാലടി : മലയാറ്റൂർ റോഡിലെ വാട്ടർ ടാങ്കിന് സമീപമുള്ള പഞ്ചായത്ത് കെട്ടിടത്തിൽ കാലടി പ്രസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി ഇന്ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വാലസ് പോൾ, പ്രസ് ക്ളബ് പ്രസിഡന്റ് ടി.പി. ജോർജ്, സെക്രട്ടറി കെ.ആർ. സന്തോഷ് കുമാർ എന്നിവർ സംസാരിക്കും.