കൊച്ചി: കൊച്ചി ദിവാനും ഇന്ത്യയുടെ ആദ്യ ധനമന്ത്രിയുമായ ഡോ.ആർ.കെ ഷൺമുഖ ചെട്ടിയാരുടെ 128ാം ജന്മദിനം ആഘോഷിച്ചു. എറണാകുളം ഷൺമുഖം റോഡിൽ നടന്ന ചടങ്ങിൽ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. ഡോ. എ. ചെല്ലകുമാർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. കോയമ്പത്തൂർ ആർ.കെ.എസ് വാണിയർ സംഘം സെക്രട്ടറി എ രാധാകൃഷ്ണചെട്ട്യാർ മുഖ്യപ്രഭാഷണം നടത്തി. എസ്. കുട്ടപ്പൻ ചെട്ട്യാർ അദ്ധ്യക്ഷനായി. എ.എം. രാധാകൃഷ്ണൻ, ആർ. രമേശൻ, എ.എം. വിനോദ്, മധുസൂദനൻ ചെട്ട്യാർ, സന്തോഷ് സിജി എന്നിവർ സംസാരിച്ചു.