 
ആമ്പല്ലൂർ: ആമ്പല്ലൂർ പഞ്ചായത്ത് ആധുനിക ശ്മശാനം സായന്തനത്തിൻ്റെ ഉദ്ഘാടനം മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ആശ സനിൽ നിർവഹിച്ചു. അരയൻകാവ് തോട്ടിയിൽ ഒരു ഏക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന പൊതുശ്മശാനത്തിൽ ഗ്യാസ് ക്രിമറ്റോറിയമാണ് ആരംഭിച്ചത്.2017ലാണ് നിർമ്മാണം തുടങ്ങിയത്. ശ്മശാന നിർമ്മാണത്തിന് ജില്ല പഞ്ചായത്ത് 1.30 കോടി രൂപയാണ് അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ജലജ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നക്ഷത്ര വനം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയ സോമൻ നിർവ്വഹിച്ചു. ടി.കെ.മോഹനൻ, എം.ബി. ശാന്തകുമാർ, ബിനമുകുന്ദൻ, ഷൈജ അഷ്റഫ് ,ബിജു തോമസ്, കെ.ജെ.ജോസഫ്, പി.ഡി.മുരളീധരൻ (എസ്.എൻ.ഡി.പി), പി.എസ്.മനോഹരൻ (കെ.പി.എം.എസ്.) ബാബു പുളിക്കൽ (എൻ.എസ്.എസ്) തുടങ്ങിയവർ പങ്കെടുത്തു.