klm
എന്റെ നാട് മെഡി ഹെൽപ്പ് പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ നിർദ്ദനരും നിരാലംബരുമായ രോഗികളെ സഹായിക്കുന്നതിനു വേണ്ടി മെഡി ഹെൽപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചു.ഹൃദ്രോഗം, ക്യാൻസർ, വൃക്ക സംബന്ധമായ രോഗം അലട്ടുന്നവർക്കാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. പ്രതിമാസം ആയിരം രൂപയുടെ മരുന്ന് വാങ്ങുന്നതിനുള്ള സഹായമാണ് നൽകുന്നത്. എന്റെ നാട് മെഡിക്കൽ ഷോപ്പ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മെഡി ഹെൽപ്പ് പദ്ധതിയുടെ ഉദ്ഘാടനം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.ചടങ്ങിന് ഹൈപ്പവർ കമ്മറ്റിയംഗം ജോർജ് അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കെന്നഡി പീറ്റർ, പി.എ.സോമൻ, പി.പ്രകാശ്, ജോഷി പൊട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.