മൂവാറ്റുപുഴ: ആസാദ് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറ് നട്ട് പ്രതിഷേധിച്ചു.
നഗരസഭയിലെ മൂന്നു വാർഡുകളിലൂടെ കടന്നുപോകുന്ന ആസാദ് റോഡ് തകർന്ന് സഞ്ചരയോഗ്യമല്ലാതായിട്ട് നാളുകളായി. ആറു വർഷം മുമ്പ് വീതി കൂട്ടി ടാർ ചെയ്ത റോഡ് നിർമാണം പൂർത്തിയായി മാസങ്ങൾ കഴിയുംമുമ്പെ തകർന്നതാണ്.വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം നസീർ അലിയാർ ഞാറ് നടൽ സമരം ഉദ്ഘാടനം ചെയ്തു.