മൂവാറ്റുപുഴ: ബോർഡുകൾ, കോർപ്പറേഷൻ, കമ്മീഷനുകൾ എന്നിവ പിരിച്ചുവിടണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ വാളകം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു..
ബീഡ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജെബി മാത്യു സംസാരിച്ചു. ഭാരവാഹികളായി റെജി വി.ടി (പ്രസിഡന്റ്) ഷാജി എം.കുര്യാക്കോസ് (വൈസ് പ്രസിഡന്റ്) വത്സമ്മ ജോർജ് (സെക്രട്ടറി) ലീല കുറ്റിക്കാട്ട് (ജോയിന്റ് സെക്രട്ടറി) ബിനുകുമാർ കെ ടി (ട്രഷറർ), ബിജു വർഗീസ് (മീഡിയ കോ -ഓർഡിനേറ്റർ) എന്നിവരേയും കമ്മറ്റി അംഗങ്ങളായി ബെന്നിചെറിയാൻ, സുജിത്ത് പൗലോസ്, ബിജു ചുണ്ടയിൽ, മനോഹർ എ.വി, ജിബിഷ എൽദോസ് എന്നിവരേയും തെരഞ്ഞെടുത്തു.