 
കുറുപ്പംപടി :ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം സി.പി.എം കുരുപ്പപ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുപ്പപാറയിലും തട്ടാംപുറത്ത്പടിയിലും ബ്രാഞ്ച് സെക്രട്ടറി പി.എം രാജന്റെ നേതൃത്വത്തിൽ ആചരിച്ചു . സഹകരണ ബാങ്ക് ബോർഡ് മെമ്പർ കെ.വി ജയരാജ് പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി മെമ്പർ ടി .എ . അനിൽകുമാർ പി.കെ.ബിനു എന്നിവർ പങ്കെടുത്തു.