 
പെരുമ്പാവൂര്‍: അല്ലപ്രയില്‍ പ്ലൈവുഡ് കമ്പനിക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ആളപായമില്ല. അല്ലപ്ര കുറ്റിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന അപ്പോളോ പ്ലൈവുഡ് കമ്പനിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് 3.30 നാണ് തീപിടുത്തം ഉണ്ടായത്. ബോയലറില്‍ നിന്നും ഓയില്‍ ലീക്ക് ചെയ്തതോടെ തീ പടരുകയായിരുന്നു. പെരുമ്പാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റും പട്ടിമറ്റം ഫയര്‍സ്റ്റേഷനില്‍ നിന്നും ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്. പെരുമ്പാവൂര്‍ സ്റ്റേഷന് ഓഫീസര്‍ എന്‍.എച്ച് അസൈനാരുടെ നേതൃത്വത്തില്‍ സമയോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. അസി.സ്റ്റേഷന് ഓഫീസര്‍ പി എന്‍ സുബ്രമണ്യന്‍, പി.ആര് ലാല്‍ജി ,ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ പി.ഒ വര്‍ഗീസ്, പി.കെ സന്തോഷ്, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി.എം ഷാനവാസ്, ജമീര്‍,ഷിജോ,ബിബിന്‍ മാത്യൂ ,മിഥുന്, ബെന്നി ജോര്‍ജ് എന്നിവരടങ്ങിയ സംഘം രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി. വട്ടയ്ക്കാട്ടുപടി കാനാംപുറം അബൂബക്കര്‍ എന്നയാളുടെ ഉടമസ്ഥതയിലുളളതാണ് കമ്പനി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു.