കരുമാല്ലൂർ: ഹത്രാസ്, വാളയാർ പെൺകുട്ടികളുടെ കുടുംബത്തിനും പാലത്തായി പെൺകുട്ടിക്കും നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം ബിന്ദു ഗോപി അദ്ധ്യക്ഷത വഹിച്ചു. ബീന ബാബു, സൈഫുന്നീസ് റഷീദ്, പ്രബിത ജിജി, സൂസൻ വർഗീസ്, വിജി രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.