കൂത്താട്ടുകുളം: തിരുമാറാടി മില്ലുംപടിയിൽ നിന്നുള്ള ചിറപ്പുറം റോഡിന്റെ വശങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ തള്ളുന്നത്. പരിസരത്ത് അധികം വീടു കളില്ല. റബ്ബർ തോട്ടത്തിനോടു ചേർന്ന വളവിലാണ് വൻതോതിൽ മാലിന്യ നിക്ഷേപം. അതേസമയം പരാതികൾ നൽകിയെങ്കിലും നടപടി വൈകുകയാണെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യങ്ങൾ നീക്കാനും, നിക്ഷേപങ്ങൾ തടയാനും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന്
എച്ച്.എസ് നഗർ റെസിഡൻസ് അസോസിയേഷൽ ഭാരവാഹികളായ
കെ.പി.ജോയി,എ.കെ വിജയകുമാർ എന്നിവർ ആവശ്യപ്പെട്ടു.