
കൊച്ചി: ഉത്സവ സീസണോടനുബന്ധിച്ച് എറണാകുളത്ത് നിന്ന് കൂടുതൽ സ്പെഷ്യൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കും.
ഹൗറ - എറണാകുളം - ഹൗറ, ബറൗനി - എറണാകുളം - ബറൗനി എന്നീ ട്രെയിനുകളാണ് ഓടിക്കുന്നത്.
ഹൗറ - എറണാകുളം സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 24, 31, നവംബർ 7,14,21,28 എന്നീ ശനിയാഴ്ചകളിൽ വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ രാവിലെ 6.30ന് എറണാകുളത്ത് എത്തും.
എറണാകുളം - ഹൗറ ട്രെയിൻ ഒക്ടോബർ 20, 27, നവംബർ 3,10,17,24 , ഡിസംബർ ഒന്ന് എന്നീ ചൊവ്വാഴ്ചകളിൽ അർദ്ധരാത്രി കഴിഞ്ഞ് 12.20 പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.50ന് ഹൗറയിൽ എത്തും.കേരളത്തിൽ തൃശൂർ, പാലക്കാട് ജംഗ്ഷൻ സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ്.
ബറൗനി എറണാകുളം ട്രെയിൻ ഒക്ടോബർ 21,28,നവംബർ 4,11,18,25 എന്നീ ബുധനാഴ്ചകളിൽ രാത്രി 10.50ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 12.50 ന് എറണാകുളത്ത് എത്തും.
എറണാകുളം - ബറൗനി ട്രെയിൻ ഒക്ടോബർ 25,നവംബർ 1,8,15,22 ,29 എന്നീ ശനിയാഴ്ചകളിൽ രാവിലെ 10.15ന് പുറപ്പെട്ട് ചൊവ്വാഴ്ച രാത്രി 11.10 ന് ബറൗനിയിൽ എത്തും