factories
ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് കാക്കനാട്ട് നിർമ്മിച്ച ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത് ട്രെയിനിംഗ് സെന്ററിന്റെ ശിലാഫലകം അനാച്ഛാദനം വകുപ്പ് ഡയറക്ടർ പി. പ്രമോദ് നിർവഹിക്കുന്നു

കൊച്ചി: ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത് ട്രെയിനിംഗ് സെന്റർ കേരളത്തിലെ വ്യാവസായിക, തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവയ്പ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യാവസായകേന്ദ്രങ്ങൾക്ക് ചുറ്റും താമസിക്കുന്ന ആളുകൾക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്രത്തിനു സാധിക്കും. അപകടരഹിതവും തൊഴിൽജന്യ രോഗമുക്തവുമായ സമൂഹത്തെ സൃഷ്ടിക്കാൻ സംരംഭം പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടർ പി. പ്രമോദ്
കാക്കനാട്ടെ കേന്ദ്രത്തിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു.