congres
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ധനസഹായം തട്ടുകട നടത്തുന്ന റാണിക്ക് കൈമാറുന്നു

കളമശേരി: ഏലൂർ നഗരസഭയിൽ ഫാക്ട് ട്രെയിനിംഗ് സ്കൂളിന് സമീപം തട്ടുകട നടത്തുന്ന റാണിക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധനസഹായം നൽകി. അവരുടെ ജീവിതമാർഗമായിരുന്ന കഞ്ഞിക്കട ഒരാഴ്ചമുമ്പ് സാമൂഹ്യവിരുദ്ധർ തകർത്തിരുന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമാഹരിച്ച തുക മണ്ഡലം പ്രസിഡന്റ് കെ.ഐ ഷാജഹാൻ കൈമാറി. മുനിസിപ്പൽ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ, ഹൻസാർ കുറ്റിമാക്കൽ, സനോജ് മോഹൻ, അലിക്കുഞ്ഞ് എന്നിവരും സന്നിഹിതരായിരുന്നു.