കാലടി: കേന്ദ്ര സർക്കാർ അന്യായമായി ജയിലിലടച്ച ഫാ.സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ശ്രീമൂലനഗരം ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തിൽ ചൊവ്വര പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഡോ.അജയ്.എസ്.ശേഖർ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കബീർ മേത്തർ അദ്ധ്യക്ഷനായി.പി.എസ്.രാധാകൃഷ്ണൻ ,ധനീഷ് ചാക്കപ്പൻ എന്നിവർ സംസാരിച്ചു.