ldf
മഞ്ഞപ്ര പഞ്ചായത്ത് യു ഡി എഫ് ഭരണത്തിനെതിരെ എൽ.ഡി.എഫിൻ്റെ കുറ്റപത്രം സി പി എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു വായിച്ച് ഉത്ഘാടനം ചെയ്തു.

കാലടി: മഞ്ഞപ്ര പഞ്ചായത്തിലെ ദുർഭരണത്തിനും വികസന മുരടിപ്പിനുമെതിരെ എൽ.ഡി.എഫ് മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ കുറ്റപത്രം പുറത്തിറക്കി.സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു കുറ്റപത്രം പ്രകാശനം ചെയ്തു.എൽ.ഡി.എഫ് കൺവീനർ ജോണി തോട്ടക്കര അദ്ധ്യക്ഷനായി.സി.പി.എം ലോക്കൽ സെക്രട്ടറി ഐ.പി ജേക്കബ്,ആർ.എസ്പി ലെനിനിസ്റ്റ് നേതാവ് പി.എൻ കുമാരൻ,ജനതാദൾ മണ്ഡലം പ്രസിഡൻ്റ് എ പി വർഗീസ്,പഞ്ചായത്തംഗം അൽഫോൺസ ഷാജൻ, സച്ചിൻ കുര്യാക്കോസ് ,രാജു അമ്പാട്ട്, ബിബിൻ വർഗീസ് എന്നിവർ പങ്കെടുത്തു.