കൊച്ചി: മാർത്തോമ്മ സഭയുടെ തലവൻ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ കെ.ആർ.എൽ.സി.സി പ്രസിഡന്റും കേരള ലത്തീൻ സഭാദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അനുശോചനം രേഖപ്പെടുത്തി. ഇടയശുശ്രൂഷയിൽ ധാർമികബോധവും നീതിചിന്തയും അദ്ദേഹം പ്രസരിപ്പിച്ചു. വിശ്വാസം, വിശ്വാസസമൂഹം, രാഷ്ട്രം, ദേശീയത, പരിസ്ഥിതി, ക്രൈസ്തവ ഐക്യം തുടങ്ങിയ വിഷയങ്ങളിലൊക്കെ അദ്ദേഹം ഉറച്ച നിലപാടുകൾ സ്വീകരിച്ചു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവർക്ക് എതിരെ ജാഗ്രത പുലർത്താൻ വിശ്വാസികളെ സജ്ജരാക്കി. ലത്തീൻസഭയുമായി അടുത്ത സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചു. ധാർമ്മികനിഷ്ഠയുള്ള ഇടയനെയാണ് നഷ്ടമായതെന്ന് ബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.