മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കിണറുപടിമുതൽ നെല്ലിക്കുഴി പഞ്ചായത്ത് അതിർത്തിയായ ബീവിപടി വരേയും, ഒന്നാം വാർഡിന്റെ ചെറുവട്ടൂർ- പായിപ്ര റോഡ് സൈഡും മൈക്രോ കണ്ടൈമെന്റ് സോൺ പട്ടികയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ട് പായിപ്ര സ്ക്കൂൾ പടിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിലാണ് തീരുമാനമായത്. യോഗത്തിൽ ഒന്നാം വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. രണ്ടാം വാർഡ് മെമ്പർ നസീമ സുനിൽ, ജെ.എച്ച്.ഐ ബിനീഷ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വിവിധ കക്ഷി നേതാക്കളായ കെ.കെ.ശ്രീകാന്ത്, ടി.എ. ഷെബീർ, പി.എസ്.ബഷീർ, ഷിഹാബുദ്ദിൻ എം.എം, നൗഷാജ് പ്ലാക്കുടി, കൊച്ചുണ്ണി മാത്തുംകാട്ടിൽ എന്നിവർ പങ്കെടുത്തു.ഒന്ന്, രണ്ട് വാർഡുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 7 ദിവസത്തേക്ക് മൈക്രോകണ്ടൈമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണങ്ങൾ കർശമാക്കിയിട്ടുണ്ട് . രോഗ ലക്ഷണം കാണിക്കുന്നവർ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി അറിയിപ്പ് നൽകും . അനാവശ്യമായി ആളുകൾ പുറത്തിറങ്ങി നടക്കരുതെന്നും , മാസ്ക് ധരിക്കണമെന്നും വാർഡ് മെമ്പർമാരായ പി.എസ്. ഗോപകുമാറും,നസീമ സുനിലും അറിയിച്ചു.