പള്ളുരുത്തി: ഇടക്കൊച്ചി സെൻട്രൽ റെസിഡൻസ് അസോസിയേഷന്റെആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. പരിധിയിലുള്ള അംഗങ്ങൾക്ക് ഗ്രോബാഗുകളും വിതരണം ചെയ്തു. ഇടക്കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺറിബല്ലോ ഉദ്ഘാടനം ചെയ്തു. പി.ടി. മാനുവൽ അദ്ധ്യക്ഷത വഹിച്ചു.ജോസ് മനയത്ത്, എൻ.ടി. വർഗീസ്, ജോയ് കറുകപറമ്പിൽ, ജൂലിയറ്റ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.