sndp-thilakan
യൂത്ത് മൂവ്മെന്റ് കോതമംഗലം യൂണിയൻ പ്രസിഡന്റ് എം.ബി.തിലകനും സെക്രട്ടറി ബിജി പി.യും

കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ യൂത്ത് മൂവ്മെന്റ് പുന:സംഘടിപ്പിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിന് യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ.സോമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റും യൂത്ത് മൂവ്മെന്റ് കേന്ദ്ര കമ്മറ്റി അംഗവുമായ കെ.എസ് ഷിനിൽകുമാർ യൂത്ത് മൂവ്മെന്റ് പുന:സംഘടനയെ കുറിച്ച് വിശദീകരിച്ചു. ബോർഡ് മെമ്പർ സജീവ് പാറയ്ക്കൽ, യൂത്ത് മൂവ്മെന്റ് ജില്ല ട്രഷറാർ എം.ബി തിലകൻ, ബിജു കെ.ജി, യൂണിയൻ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് എം.ബി.തിലകൻ (പസിഡന്റ്), ഡോ: വിജിത്ത് വി നങ്ങേലിൽ (വൈസ് പ്രസിഡന്റ്) ബിജി.പി ( സെക്രട്ടറി) കെ.ജി.ബിജു, പി.സി.അരുൺ (ജാ: സെക്രട്ടറി) രാഹുൽ, മണി, ശ്രീജിത്, മഞ്ചേഷ്, അജേഷ്, അജി, ഷൈജു, എന്നിവരടങ്ങുന്ന പന്ത്രണ്ട് അംഗ കമ്മറ്റിയെ പ്രഖ്യാപിച്ചു.