അങ്കമാലി:പാഴായിപ്പോയ അഞ്ച് വർഷങ്ങളും ചൂണ്ടി കാട്ടി കോൺഗ്രസ് ഭരണ സമിതിക്കെതിരെ എൽ.ഡി.എഫ് മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ കുറ്റപത്രം പുറത്തിറക്കി.സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു കുറ്റപത്രം പ്രകാശനം ചെയ്തു.എൽ.ഡി.എഫ് കൺവീനർ ജോണി തോട്ടക്കര അദ്ധ്യക്ഷനായി. ഐ.പി ജേക്കബ്,പി.എൻ കുമാരൻ,പഞ്ചായത്തംഗം അൽഫോൺസ ഷാജൻ,എ.പി വർഗീസ്,സച്ചിൻ കുര്യാക്കോസ് തെരഞ്ഞെടുപ്പ് ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട് , ഏരിയാ കമ്മിറ്റിയംഗം അഡ്വ.ബിബിൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.