
തൃപ്പൂണിത്തുറ: പ്രശസ്ത സംഗീതജ്ഞൻ മാവേലിക്കര പ്രഭാകരവർമ്മയുടെ സ്മരണയ്ക്കായി ശിഷ്യർ ഏർപ്പെടുത്തിയ സംഗീത പ്രഭാകര പുരസ്കാരം മൃദംഗവിദ്വാനും സ്വാതി തിരുനാൾ സംഗീതകോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. പാറശാല രവിക്ക് നൽകുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. പതിനായിരത്തൊന്ന് രൂപയും ഫലകവും പൊന്നാടയുമാണ് നൽകുന്നത്. പ്രഭാകരവർമ്മയുടെ തൊണ്ണൂറ്റിമൂന്നാം ജന്മദിനമായ നവംബർ ഒന്നിന് നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം നൽകും.