പെരുമ്പാവൂർ: കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്തിലെ മഹിള കിസാൻ സ്വശാക്തീകരൺ പരിയോജനയുടെ വർക്ക്ഷോപ്പ് ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഓടയ്ക്കാലി തലപ്പുഞ്ചയിൽ നടക്കുന്ന ചടങ്ങിൽ അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം അദ്ധ്യക്ഷത വഹിക്കും. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.