club
പള്ളിക്കവല വിക്ടറി ക്ലബിന്റെ നേതൃത്വത്തിൽ പള്ളിക്കവല മൗലൂദ് പുര പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച റിഫ്‌ളക്ഷൻ ദിശാബോർഡുകളുടെ അദ്യ ഘട്ട സമർപ്പണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബി.എ.അബ്ദുൽ മുത്തലിബ് നിർവഹിക്കുന്നു

പെരുമ്പാവൂർ: പള്ളിക്കവല വിക്ടറി ക്ലബിന്റെ നേതൃത്വത്തിൽ പള്ളിക്കവല മൗലൂദ് പുര പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച റിഫ്‌ളക്ഷൻ ദിശാബോർഡുകളുടെ അദ്യ ഘട്ട സമർപ്പണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബി.എ.അബ്ദുൽ മുത്തലിബ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് ജന: സെക്രട്ടറി കെ.എ.നൗഷാദ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. മാറംപള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ഫൈസൽ മനയിൽ, ട്രഷറർ നിസാർ,ഷമീർ എന്നംമ്പിലായി, കെ.പി.സിദ്ധീഖ്, മുജീബ്.പി.പി, ബക്കർ ഈരേത്ത്, ബഷീർ മാടവന, സെയ്തുമുഹമ്മദ് കൂറക്കാടൻ, അലി മൊല്ല, പരീത് പറമ്പി തുടങ്ങിയവർ സംബന്ധിച്ചു.