പറവൂർ: സംസ്ഥാന സർക്കാരിന്റെ നൂറു ദിനകർമ്മ പരിപാടിയുടെ ഭാഗമായി പൂയപ്പിള്ളി കയർ വ്യവസായ സഹകരണത്തിന് അനുവദിച്ച യന്ത്രവൽകൃത ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിനുകളുടെ പ്രവർത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഓൺലൈനായി കയർ വികസന മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി സ്വിച്ച് ഓൺ കർമ്മം നടത്തും. കയർ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പത്മകുമാർ, കയർ വികസന ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.