പറവൂർ: അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ട എൻ.എ. അലിയെ ആദരിച്ചു. സിപി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് വസതിയിലെത്തി പൊന്നാടയണിയിച്ചു.1970 ഒക്ടോബർ 17 ന് പറവൂർ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച എൻ.എ. അലി ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദീർഘകാലം പറവൂർ നഗരസഭ ചെയർമാനുമായിരുന്നു. നിലവിൽ സി.പി.എം ഏരിയ കമ്മറ്റി അംഗവും, കേരള കർഷകസംഘം ഏരിയ പ്രസിഡന്റുമാണ്യ കെ.ഡി. വേണുഗോപാൽ, കെ.എ. വിദ്യാനന്ദൻ, ഭാര്യ പ്രൊഫ റുഖിയ അലി, മകൻ അഡ്വ അംജദ് അലി എന്നിവർ പങ്കെടുത്തു.