kukumber-chendamangalam
ചേന്ദമംഗലം പഞ്ചായത്തിൽ കൃഷിയിറക്കിയ കുക്കുംബറിന്റെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിക്കുന്നു.

പറവൂർ: ചേന്ദമംഗലം പഞ്ചായത്തിൽ കൃഷി ചെയ്തു വരുന്ന കുക്കുംബർ കൃഷിയുടെ വിളവെടുപ്പിന് വടക്കുംപുറത്ത് തുടക്കമായി. ചേന്ദമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിലായി മൂന്ന് ഏക്കറോളം കൃഷിഭൂമിയിലാണ് സ്നോവൈറ്റ് ഇനത്തിൽപെടുന്ന കുക്കുംബർ കൃഷി ചെയ്തത്. 45 ദിവസത്തിനു ശേഷം വിളവെടുക്കാവുന്ന രീതിയിലാണ് നിലം ഒരുക്കിയുള്ള കൃഷിയായിരുന്നു. ജൈവ രീതിയിൽ കൃഷി ചെയ്ത് വിളയിച്ചെടുക്കുന്ന ഇത്തരം കുക്കുമ്പറിന് നല്ല ഡിമാന്റ് വന്നതിനാൽ കൂടുതൽ കർഷക ഗ്രൂപ്പുകളെ കുക്കുംബർ കൃഷിയിലേയ്ക്ക് എത്തിക്കുവാൻ ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നുണ്ട്. കർഷകർ ഉൽപാദിപ്പിക്കുന്ന കുക്കുംബർ ചേന്ദമംഗലം കൃഷി ഭവൻ, വടക്കേക്കര സഹകരണ സംഘം, നീറിക്കോട് സഹകരണ ബാങ്ക്, കൊടുങ്ങല്ലൂർ, മതിലകം പ്രദേശങ്ങളിലെ പച്ചക്കറി സ്റ്റാളുകൾ വഴിയാണ് വിറ്റഴിക്കുന്നത്. വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിച്ചു. കൃഷി ഓഫീസർ പി.സി. ആതിര, കൃഷി അസിസ്റ്റന്റ് പി.ജെ. സിജി, കർഷകരായ തമ്പി, പ്രൊ. രമേഷൻ എന്നിവർ പങ്കെടുത്തു.