നെടുമ്പാശേരി: സംസ്ഥാന സർക്കാരിൻന്റെ പ്രവാസി വിരുദ്ധ നിലപാടിനെതിരെ ഒക്ടോബർ 20ന് പ്രവാസി കോൺഗ്രസ് വഞ്ചനാ ദിനത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റി നെടുമ്പാശേരി വില്ലേജ് ഓഫീസിനു മുന്നിൽ രാവിലെ 11 മണിക്ക് പ്രതിഷേധ സമരം സംഘടിപ്പിക്കും. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ബെന്നി അറക്കൽ അദ്ധ്യക്ഷത വഹിക്കും. പി.വൈ. വർഗീസ്, ബിജു കെ. മുണ്ടാടൻ എന്നിവർ സംസാരിക്കും.