senthil
സെന്തിൽ കുമാർ

ആലുവ: കാരോത്തുകുഴി ആശുപത്രിക്കു സമീപം പൂട്ടിക്കിടന്ന വിട്ടിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ട് പേർ പൊലീസ് പിടിയിലായി. പാലക്കാട് ഒലവക്കോട് മേലേമുറി റയിൽവേ പാലത്തിനു സമീപം താമസിക്കുന്ന ആനന്ദ് (33), തമിഴ്‌നാട് കളളക്കുറിച്ചി കാലമ്പലം ന്യൂ കോളനിയിൽ സെന്തിൽ കുമാർ (36) എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.മോഷ്ടാക്കൾ വിടിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറി വജ്രം പതിപ്പിച്ച വാച്ച്, എൽ.ഇ.ഡി ടി.വി, വീഡിയോ കാമറ, സ്റ്റിൽ കാമറ, ഹെഡ് ഫോൺ, ബൈനോക്കുലർ, പൗരാണികമായ ഫ്ളവർവേസ്, വിലപിടിപ്പുള്ള സ്വർണ്ണം പൂശിയ പേന, ഗ്രഹോപകരണങ്ങൾ എന്നിവയാണ് കവ‌ർന്നത്. കഴിഞ്ഞ ദിവസം ഉടമസ്ഥർ വന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. മോഷ്ടിച്ച വസ്തുക്കൾ വിൽപ്പന നടത്തിയ കടയിൽ നിന്നും തൊണ്ടിമുതൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ്. ഐ മാരായ വിനോദ്, ജോയ് മത്തായി, പി. സുരേഷ്, എ.എസ്.ഐ മാരായ ഷാജി, ജൂഡ്, എസ്.സി.പി.ഒ മാരായ നവാബ്, അഭിലാഷ്, കൃഷ്ണൻ, സി.പി.ഒ.മാരായ ജോർജ്, ഷെബിൻ എന്നിവരും അന്വേഷണ സംലത്തിലുണ്ടായിരുന്നു.