ആലുവ: ഭാരതീയ ജനതാ പാർട്ടി കീഴ്മാട് പഞ്ചായത്ത് മേഖല ശില്പശാല ബി.ജെ.പി ട്രേഡേഴ്‌സ് സെൽ ജില്ല കൺവീനർ ബാബു കരിയാട്ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജയൻ മുളളംകുഴി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, കെ.ആർ. റെജി, എം.വി. ഷിബു, ഒ.എസ്. മണി, ഷൈമോൻ, സനൽ മനക്കക്കാട് എന്നിവർ സംസാരിച്ചു.