പറവൂർ: ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് ചെറിയ പല്ലംതുരുത്തിൽ വിവിധ ഇനം പച്ചക്കറികളുടെ നടീൽ ഉദ്ഘാടനം വി.ഡി.സതീശൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, മെമ്പർമാരായ സുനിതാ രാജൻ, എം.പി. പോൾസൺ, എം.എസ്. സജീവ്, പി.സി. നീലാംബരൻ, സി.യു. ചിന്നൻ കൃഷി ഓഫീസർ ഉമ, കൃഷി അസിസ്റ്റന്റ് സുമ എന്നിവർ പങ്കെടുത്തു. കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകനായ സബാസ്റ്റ്യന്റെ മൂന്നേക്കർ കൃഷിയിടത്തിലാണ് സമ്മിശ്ര കൃഷിക്ക് ആരംഭിച്ചത്. വാഴ, വെണ്ട, വഴുതിന, കുക്കുമ്പർ, മുളക്, തക്കാളി, പീച്ചിൽ. പടവലം, മുളക്, ഫാഷൻ ഫ്രൂട്ട്. ചൊരക്ക തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.