പള്ളുരുത്തി: കൊവിഡ് ബാധിച്ച് വയോധിക മരിച്ചു. ഇടക്കൊച്ചി തുണ്ടിപ്പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ ലക്ഷ്മിയാണ് (78) മരിച്ചത്. ഒക്ടോബർ രണ്ടിനാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച രാത്രയോടെയായിരുന്നു മരണം. മൃതദേഹം പള്ളുരുത്തി പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. മക്കൾ: ശോഭ, സുനന്ദ, രാജമ്മ, രമേശ്. മരുമക്കൾ: അനിരുദ്ധൻ, പുഷ്‌ക്കരൻ, രാധാകൃഷ്ണൻ, സനിത.