കൊച്ചി: കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിത വേദി ' കേന്ദ്ര കാർഷിക നയവും പ്രത്യാഘാതങ്ങളും' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി ഉദ്ഘാടനം ചെയ്തു. ഹരിത വേദി സംസ്ഥാന ചെയർമാൻ ഡോ. അജിതൻ മേനോത്ത് അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ, ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോൺ, ഡോ. നെടുമ്പന അനിൽ, എം.എസ് ഗണേശൻ ,എം.പി ജോർജ് , കുര്യാക്കോസ് ആന്റണി എന്നിവർ സംസാരിച്ചു.