തോപ്പുംപടി: അന്യസംസ്ഥാന യാനങ്ങൾ കൊച്ചി ഹാർബറിൽ അടുപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൊച്ചി ഫിഷറീസ് ഹാർബർ ഗിൽനെറ്റ് ആൻഡ് ലോംഗ് ലയിംഗ് ബോട്ട് ഏജന്റ് അസോസിയേഷൻ ഭാരവാഹികളായ എം.എം.നൗഷാദ്, എം. മജീദ് എന്നിവരാണ് നിവേദനം നൽകിയത് .ഇതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഫിഷറീസ് വകുപ്പിന് നിർദേശം നൽകി.