salim-v
എൽ.ഡി.എഫ് എടത്തല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ വി സലിം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ത്രിതല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ എടത്തലയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലിം ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ സലിം എടത്തല അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ പി. നവകുമാർ, എം.ജെ. ടോമി, എം.എ. അബ്ദുൾ സലാം, ടി.ആർ. അജിത്ത്, പി. മോഹനൻ, ലളിത ഗോപിനാഥ്, അലി പത്തനായത്ത്, എം.എ. അബ്ദുൾ ഖാദർ, എ.എസ്.കെ. സെയ്തുമുഹമ്മദ്, അഫ്‌സൽ കുഞ്ഞുമോൻ, എം.എ. അജീഷ്, എ.കെ. മായാദാസൻ, എം.എം. കിളളർ എന്നിവർ സംസാരിച്ചു.